“ Vtalksലൂടെ പ്രജോധനാത്മക കഥകൾ എപ്പോഴും പങ്കുവയ്ക്കപ്പെടുന്നു ”

എങ്ങനെയാണ് ഞങ്ങൾ ഈ ദൗത്യം സാധ്യമാക്കുന്നത് ?

discover-icon

കണ്ടെത്തൽ

ടീം Vtalks വിവിധ സ്രോതസ്സുകൾ ഉപയോഗിച്ച്, നിശ്ചയധാർഢ്യത്തിലൂടെയും സ്വപ്രയത്നത്തിലൂടെയും ജീവിത വിജയം കൈവരിച്ച നമ്മുടെ സമൂഹത്തിൻ്റെ വിവിധ കോണിലുള്ളവരെ കണ്ടെത്തി അവരുടെ പ്രജോധനാത്മക കഥകൾ നിങ്ങളിലേക്ക് എത്തിക്കുന്നു.

പങ്കുവയ്ക്കൽ

Vtalks കണ്ടെത്തുന്ന പ്രജോധനാത്മക കഥകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വേദികളിലൂടെയും നിങ്ങളുമായി പങ്കുവയ്ക്കുന്നു.

ശാക്തീകരണം

പ്രജോധനാത്മക കഥകൾ കാണുന്നതിലൂടെയും കേൾക്കുന്നതിലൂടെയും പ്രതിസന്ധികൾ തരണം ചെയ്ത് , സ്വപ്നങ്ങൾ നിറവേറ്റാനും ജീവിത വിജയം കൈവരിക്കാനും നിങ്ങളെ  പ്രാപ്തരാക്കുവാൻ ശ്രമിക്കുന്നു.

എന്താണ് Vtalks ?

പ്രതിസന്ധി ഘട്ടങ്ങളിൽ തോറ്റു കൊടുക്കാൻ തയ്യാറാകാതെ പൊരുതി ജയിച്ചവരുടെ ഒരായിരം വിജയ കഥകൾ സമൂഹത്തിൻ്റെ മുന്നിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2020ൽ തുടക്കം കുറിച്ച ഒരു എളിയ സംരഭമാണ് Vtalks.ചെറിയ കാര്യങ്ങൾക്കു പോലും മാനസികമായി തളർന്നു പോകുന്നവരായിക്കും നമ്മളിൽ പലരും.പലപ്പോഴും നമ്മുടെ ശരിയായ കഴിവിനെ നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. പക്ഷേ, തങ്ങളുടെ കുറവുകളെ തോൽപ്പിച്ച് നിശ്ചയധാർഢ്യത്തോടെ വിജയം കൈവരിച്ച ഒരു പാട് പേർ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്. പലപ്പോഴും ഈ കഥകൾ നമ്മൾ അറിയാറില്ല, ഒരു പക്ഷേ, നമ്മളിലേക്ക് അത് എത്താറില്ല.പ്രതിസന്ധികളിൽ പതറാതെ പൊരുതി, വിജയം കൈപ്പടിയിലൊതുക്കിയവരുടെ പ്രജോധന കഥകൾ Vtalks ലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് ഞങ്ങൾ .ഈ കഥകൾ നമുക്കിടയിലും മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.Vtalks ലൂടെ അത് നമ്മൾ സാധ്യമാക്കും.നിരന്തര പരിശ്രമങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും പ്രജോധനാത്മക കഥകൾ നിങ്ങളിലേക്ക് എത്തിക്കാൻ അഗോരാത്രം പരിശ്രമിക്കുകയാണ് ഞങ്ങൾ. ഈ പ്രജോധന കഥകൾ ഉൾകൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച് വിജയകഥയുമായി നിങ്ങൾ Vtalks ൻ്റെ വേദിയിൽ എത്തുന്ന ദിവസം വരെ ഞങ്ങൾ ഈ ശ്രമം തുടർന്നു കൊണ്ടേയിരിക്കും.

പൊതുവായുള്ള സംശയങ്ങളും ഉത്തരങ്ങളും

1. എന്താണ് Vtalks?

  • ഞങ്ങളെ അറിയാൻ താൽപര്യം പ്രകടിപ്പിച്ചതിന് നന്ദി. പ്രതിസന്ധികളോട് പടവെട്ടി ജീവിതവിജയം കൈവരിച്ച , നമുക്ക് ചുറ്റുമുള്ളവരുടെ പ്രജോധനാത്മക കഥകൾ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്ന സുഹൃത്ത്.

2. Vtalks ൻ്റെ ഉദ്ദേശലക്ഷ്യം എന്താണ്?

  • നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നവരുടെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രജോധനാത്മക കഥകൾ നിങ്ങളിലേക്ക് എത്തിക്കുകയും അതുവഴി പ്രതിസന്ധികളെ തോൽപ്പിച്ച് സ്വപ്നങ്ങൾ നേടിയെടുക്കാൻ നിങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

3. എന്റെ കഥ Vtalks ലൂടെ പങ്കുവയ്ക്കാൻ കഴിയുമോ?

  • തീർച്ചയായും.വിജയം കൈപ്പടിയിൽ ഒതുക്കിയ ഒരു പ്രജോധന കഥ നിങ്ങൾക്ക് പറയാനുണ്ടെങ്കിൽ കേൾക്കാനും പങ്കുവയ്ക്കാനും ഞങ്ങൾ ഒപ്പമുണ്ട്.

4. ഏതൊക്കെ മേഖലകളിൽ നിന്നുള്ള കഥകൾ പങ്കുവയ്ക്കാൻ കഴിയും?

  • വിദ്യാഭ്യാസം, സംരഭങ്ങൾ, കരിയർ,ജീവിതവിജയങ്ങൾ തുടങ്ങി എല്ലാ മേഖലകളിൽ നിന്നുമുള്ള കഥകൾ പങ്കുവയ്ക്കാം.

5. എനിക്ക്‌ മറ്റൊരാളുടെ കഥ നിങ്ങളെ അറിയിക്കാൻ കഴിയുമോ?

  • തീർച്ചയായും.നമ്മുടെ സമൂഹത്തിന് പ്രജോധനമാകുന്ന ഏതൊരാളുടെ കഥയും ഞങ്ങളെ അറിയിക്കാം.

6. ഞാൻ നിങ്ങളെ എങ്ങനെ ബന്ധപ്പെടും?

  • info@vtalks.in എന്ന ഇമെയിൽ ഐഡി വഴിയോ www.vtalks.in/contact എന്ന വിലാസത്തിലൂടെയോ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.